KOYILANDY DIARY.COM

The Perfect News Portal

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രിക സംഖ്യയിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാ‍ഴികക്കല്ല് പിന്നിട്ടത്.

 

2002 ല്‍ പ്രൊഫഷണല്‍ ഫുട്ബോൾ കരിയർ ആരംഭിച്ച റൊണാൾഡോ 900 ഗോളുകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ 34-ാം മിനുട്ടില്‍ നേടിയ ഗോളോടുകൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്ര നേട്ടം കൈവരിച്ചത്. 1235 മത്സരങ്ങളില്‍ നിന്ന് 899 ഗോളുമായാണ് ക്രിസ്റ്റ്യാനോ ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങിയത്.

 

സ്പോര്‍ട്ടിങ് ലിസ്ബണില്‍ ക്ലബ് കരിയര്‍ ആരംഭിച്ച ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാൻഡ്രിഡ്, യുവന്‍റസ് എന്നീ ക്ലബുകളുടെ ഭാഗമായിരുന്നു. നിലവില്‍ സൗദി ക്ലബായ അല്‍ നസറിന്‍റെ താരമാണ്. 1025 മത്സരങ്ങളില്‍ നിന്നായി 769 ഗോളുകളാണ് ക്ലബ് ഫുട്ബോളില്‍ ക്ലബ് ഫുട്ബോളില്‍ നേടിയിട്ടുള്ളത്. രാജ്യത്തിനായി 211 മത്സരങ്ങളില്‍ നിന്ന് 131 ഗോളുകളും നേടിയിട്ടുണ്ട്.

Advertisements
Share news