പാറക്കടവ് പാലത്തിൻ്റെ പുനർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 7ന്
പേരാമ്പ്ര മണ്ഡലത്തിൽ 3 കോടി 59 ലക്ഷം ചിലവഴിച്ച് പുനർ നിർമ്മിക്കുന്ന പാറക്കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം സപ്തംബർ 7ന് ശനിയാഴ്ച വൈകീട്ട് 3 മണിക്ക് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ചടങ്ങിൽ എം.എൽഎ ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും.
.

.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ കുറ്റ്യാടി കോഴിക്കോട് സംസ്ഥാനപാതയിൽ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ കൈവഴിക്കു കുറുകെയുള്ള പാലം ജീർണ്ണാവസ്ഥയിലായിരുന്നു. തുടർന്നാണ് എം.എൽഎയുടെ ഇടപെടലിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇതിനായി തുട കണ്ടെത്തിയത്. രാഷ്ട്രീയ സാമൂഹിക സാസംക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
