KOYILANDY DIARY.COM

The Perfect News Portal

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

തുരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ്‌ അനുവദിക്കാനാണ്‌ തീരുമാനമായത്‌. മുന്‍വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

 

ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 ആഗസ്‌ത്‌ 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന്‌ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,24,68,500 രൂപയാണ് വിതരണം ചെയ്തു. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
 

Advertisements
Share news