KOYILANDY DIARY.COM

The Perfect News Portal

ജിയോജിത് കുസാറ്റ് സെന്റർ തുറന്നു

കളമശേരി: ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്റ്റെയ്‌നബിലിറ്റി സ്റ്റഡീസ് (ജിസിസിഒഎസ്) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുസാറ്റ് വിസി ഡോ. പി ജി ശങ്കരൻ അധ്യക്ഷനായി.

 

 

ഗവേഷണം, അക്കാദമിക്‌, കൺസൾട്ടിങ്, കപ്പാസിറ്റി ബിൽഡിങ്, ഇന്നൊവേഷൻ, സർട്ടിഫിക്കേഷൻ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് സെന്ററിന്റെ പ്രവർത്തനം. മികച്ച ഗവേഷണഫലങ്ങൾ, അക്കാദമിക്‌ മികവ്, സാങ്കേതികമുന്നേറ്റം എന്നിവ സൃഷ്ടിക്കുകയും ഉന്നതനിലവാരമുള്ള ശാസ്ത്രജ്ഞരെയും സംരംഭകരെയും വാർത്തെടുക്കുകയും ചെയ്യുന്ന സ്വയംഭരണകേന്ദ്രമാകാനാണ് സെന്റർ ലക്ഷ്യമിടുന്നത്.

 

ഇതുവഴി ആഗോള സുസ്ഥിരവികസന ഭൂപടത്തിൽ കേരളത്തിന് നിർണായക സ്വാധീനമാകാൻ കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ജിയോജിത് സിഎംഡി സി ജെ ജോർജ്, ഡോ. ശിവാനന്ദൻ ആചാരി, കൃഷ്ണപ്രകാശ് നായർ, ഡോ. സാം തോമസ് എന്നിവർ സംസാരിച്ചു.

Advertisements

 

Share news