രക്തദാനക്യാമ്പ് നടത്തി

വടകര: ദേശീയ റോഡുസുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ആര്.ടി.എ.ഓഫീസും ഇന്ത്യന്‍ സീനിയര്‍ ചേമ്പറും ചേര്‍ന്ന് രക്തദാനക്യാമ്പ് നടത്തി. ജോയന്റ് ആര്.ടി.ഒ. മധുസൂദനന് ഉദ്ഘാടനംചെയ്തു. ചേമ്പര്‍ ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് വൈഭവ് രക്തദാനത്തിന് തുടക്കംകുറിച്ചു. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക റോഡുസുരക്ഷ ബോധവത്കരണ സെമിനാറും നടന്നു. കൗണ്‍സിലര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അഖിലേഷ് ബോധവത്കരണ ക്ലാസെടുത്തു.
