ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

കോഴിക്കോട്: 16-ാമത് അഖിലേന്ത്യ ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിന് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം. ആദ്യ രണ്ട് മത്സരങ്ങളിൽ സിൽവർ ഹിൽസ് എച്ച്എസ്എസിനാണ് വിജയം. ആൺകുട്ടികളുടെ വിഭാഗത്തിൽ ലിയോ 13 ആലപ്പുഴ എച്ച്എസ്എസിനെ 47–21നും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്‌സ് ആലപ്പുഴയെ 55–26 നുമാണ് തോൽപ്പിച്ചത്.

25 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്‌ച തുടരും. സെപ്‌തംബർ ഒന്നിനാണ് ഫൈനൽ. ടൂർണമെന്റ് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. ഫാ. ബിജു ജോൺ വെള്ളക്കട അധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ. ജോൺ മണ്ണാറത്തറ സ്വാഗതവും മരിയ ജോസ് നന്ദിയും പറഞ്ഞു. ഐ പി അഭിലാഷ് സംസാരിച്ചു. ജില്ലാ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫിനെ ആദരിച്ചു.
