കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വനിത കൺവെൻഷൻ പയ്യോളിയിൽ നടന്നു

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിത കൺവെൻഷൻ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി ടി. വി ഗിരിജ ഉദ്ഘാടനം ചെയ്തു. സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണമെന്നും, വ്യത്യസ്ത മേഖലകളിൽ വനിതകൾ പ്രവർത്തന നിരതരാകണമെന്നും അവർ പറഞ്ഞു. വ്യത്യസ്ത പഞ്ചായത്തുകളിൽ നിന്ന് 60 ഓളം വനിതകൾ പങ്കെടുത്തു. ബ്ലോക്ക് വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ വി. വനജ അധ്യക്ഷത വഹിച്ചു.

.
ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് പി കെ ദാമു മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ ട്രഷറർ എൻ.കെ ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, സെക്രട്ടറി എ.എം കുഞ്ഞിരാമൻ, സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.

.
നളിനി കണ്ടോത്ത്, ദേവി ബാലകൃഷ്ണൻ, പ്രസന്ന എൻ.വി എന്നിവർ കവിതകൾ അവതരിപ്പിച്ചു. മികച്ച ക്ഷീര കർഷകർായി തെരെഞ്ഞെടുക്കപ്പെട്ട കെ.സി. അയിശുവിനെ ചടങ്ങിൽ ആദരിച്ചു. വനിതാവേദി കൺവീനർ ടി.സുമതി ടീച്ചർ സ്വാഗതവും, ജോ. കൺവീനർ ബേബി ഗീത നന്ദിയും പറഞ്ഞു.
