ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി

കോഴിക്കോട് > ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി ഐഷ നോന. സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ 2017ല്‍ വ്യക്തിഗത വിഭാഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത ഐഷ നോന ഓവറോള്‍ ചാമ്ബ്യനായി. മേളയില്‍ അവതരിപ്പിച്ച ദ്രാവക മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കാണ് അവാര്‍ഡ്. ഈ പരീക്ഷണത്തിന് സംസ്ഥാന ശാസ്ത്രമേളയിലും പുരസ്കാരം ലഭിച്ചിരുന്നു.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍നിന്ന് വ്യക്തിഗത ഇനത്തില്‍ പങ്കെടുത്ത 85 പേരില്‍നിന്നാണ് ഐഷ ഈ നേട്ടം കൈവരിച്ചത്. പോണ്ടിച്ചേരി വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച മേളയില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി ആര്‍ കമലകണ്ണില്‍നിന്ന് ഐഷ ഏറ്റുവാങ്ങി.

