KOYILANDY DIARY.COM

The Perfect News Portal

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് മന്ത്രി കെ രാജൻ

വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ശാസ്ത്രീയമായ പഠനം അടക്കം വിലങ്ങാട് നടത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ ഉണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറ്റി.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകൾ, നരിപ്പറ്റ പഞ്ചായത്തിലെ ചില വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കും. മരണപ്പെട്ട ആളുടെ കുടുംബത്തിന് ധനസഹായം നൽകും. മേപ്പാടി പ്രശ്നബാധിത പ്രദേശങ്ങളിൽ സഹായം എങ്ങനെയാണോ നൽകിയത് അതേ രീതിയിൽ തന്നെയുള്ള സഹായം വിലങ്ങാടും നൽകും.

 

വയനാട് താൽക്കാലികമായ ദുരിതാശ്വാസം പൂർത്തിയായി. ആശുപത്രിയിൽ നിന്ന് വരുന്നവർക്കടക്കം താൽക്കാലിക താമസം ശരിയായിട്ടുണ്ട്. 10000 രൂപ വരെയുള്ള താൽക്കാലിക സഹായം ആദ്യഘട്ടത്തിൽ നൽകി. ഇതിനകം 93 കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നൽകി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

Share news