ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു

കോടഞ്ചേരി: ജീരകപ്പാറ മഞ്ഞുമലയില്‍ ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് പത്ര വിതരണക്കാരനായ യുവാവ് മരിച്ചു. ജീരകപ്പാറ വട്ടച്ചുവട് ഒരപ്പുഴിക്കല് പരേതനായ ഏബ്രഹാമിന്റെ മകന് ബിജു (30) ആണ് മരിച്ചത്. മഞ്ഞുമല പ്രദേശത്ത് പത്രവിതരണത്തിന് ശേഷം രാവിലെ 6.45 ന് തിരിച്ചു വരുന്ന വഴിക്ക് മഞ്ഞുമല പള്ളിക്ക് സമീപം എതിരെ വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് 10 ന് ചെന്പുകടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. അമ്മ: ആലീസ്. സഹോദരങ്ങള്‍: ലീന, സുജ, എബിന്.
