KOYILANDY DIARY.COM

The Perfect News Portal

താമരശേരിയിൽ ഭരണസമിതിക്കെതിരെ എൽഡിഎഫ്‌ സത്യഗ്രഹം

താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സത്യഗ്രഹം നടത്തി. വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ യൂസർഫീ കൊള്ളയടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ജൽജീവൻ പദ്ധതിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കുക, എൽഡിഎഫ് പഞ്ചായത്തംഗങ്ങളോട്‌ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. 
പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനംചെയ്തു. കണ്ടിയിൽ മുഹമ്മദ് അധ്യക്ഷനായി. ടി കെ അരവിന്ദാക്ഷൻ, പി ഉല്ലാസ് കുമാർ, എ പി സജിത്ത്, പി ടി മൊയ്തീൻകുട്ടി, പി സി എ റഹിം, സി കെ വേണുഗോപാൽ, പി സി അബ്ദുൽ അസീസ്, വി കുഞ്ഞിരാമൻ, വി കെ അഷ്റഫ്, പി വിനയകുമാർ, പി ബിജു, പി എം അബ്ദുൽ അസീസ്, എം വി യുവേഷ്‌ കുമാർ, കെ പി രാധാകൃഷ്ണൻ, വി എം വള്ളി, വിനീത തുടങ്ങിയവർ സംസാരിച്ചു.

 

Share news