തിരുവങ്ങൂർ പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷം

കൊയിലാണ്ടി : തിരുവങ്ങൂർ പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. വി. രാജൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, വാർഡ് മെമ്പർ ടി. കെ. ഗീത, മുതിർന്ന പൗരന്മാരായ ചെറിയ പൈക്കാട്ട് മമ്മു, കളരിക്കണ്ടി നാണി അമ്മ എന്നിവരെ ആദരിച്ചു. ടി. പി. പത്മനാഭൻ, എൻ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
