കൊയിലാണ്ടി കൊല്ലത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം റെയിൽവെ ഗേറ്റിന് വടക്കുഭാഗത്തായി കൊല്ലം യുപി സ്കൂളിനു സമീപം വൈകീട്ട് 6 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

സുമാർ 50 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കും. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. രാത്രിതന്നെ മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

