രക്തസാക്ഷി പി.വി സത്യനാഥൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: രക്തസാക്ഷി പി.വി സത്യനാഥൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന കൊലചെയ്യപ്പെട്ട പി വി സത്യനാഥൻ്റെ ഫോട്ടോ ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ലോക്കൽ കമ്മറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു. 2024 ഫെബ്രുവരി 22നാണ് പെരുവട്ടൂർ പുറത്തൂട്ടയിൽ അഭിലാഷ് ഉത്സവ പറമ്പിൽ വെച്ച് പി.വി. സത്യനാഥിനെ അതി ക്രൂരമായി കൊലചെയ്തത്, കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി തികഞ്ഞ സൗഹൃദത്തിലേർപ്പെട്ട പൊതു പ്രവർത്തകനായിരുന്നു.

അനാച്ഛാദന ചടങ്ങിൽ ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ കമ്മറ്റി അംഗങ്ങളായ പി. വിശ്വൻ മാസ്റ്റർ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, അഡ്വ: കെ. സത്യൻ , എൽജി ലിജീഷ് , നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, സത്യനാഥൻ്റെ മകൻ സലിൽ നാഥ് , സഹോദരൻ പി.വി രഘുനാഥ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ സ്വാഗതവും എം വി ബാലൻ നന്ദിയും പറഞ്ഞു.

