KOYILANDY DIARY.COM

The Perfect News Portal

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ യുവതി പൊലീസിൽ പരാതി നൽകി

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ വനിതാ ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നും സംവിധായകൻ ശ്രീകുമാർമേനോൻ മോശമായി പെരുമാറിയെന്നുമാണ് പരാതി. ഇ മെയിൽ വഴിയാണ് ഇവർ പൊലീസിന് പരാതി നൽകിയത്.

2019ൽ ആലുവയിലെ ബാബുരാജിന്റെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ പീഡിപ്പിച്ചതെന്ന്‌ യുവതി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർ‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ്‌ ബാബുരാജ്‌ വിളിച്ചത്‌. എത്തിയപ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.

 

വിഷയം നേരത്തേ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടെയാണ്‌ അനുഭവം തുറന്നുപറയാൻ ധൈര്യമുണ്ടായതെന്നും യുവതി പറഞ്ഞു.

Advertisements
Share news