ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഏഴാം ചരമവാർഷികം സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. നന്തിയിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത് അദ്ധ്യക്ഷ്യത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, സന്തോഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. കാലത്ത് ടി.എം കുഞ്ഞിരാമൻ നായരുടെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുന്നുമ്മൽ സ്വാഗതമാശംസിച്ചു. മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. കെ ശശിധരൻ, ഇരിങ്ങൽ അനിൽ കുമാർ, കെ എസ് രമേഷ് ചന്ദ്ര, ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു.

