എ.ബി.വി.പി. സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം ജനുവരി 14, 15 തീയതികളില്‍

കോഴിക്കോട്: എ.ബി.വി.പി. സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം ജനുവരി 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 14-നു മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടി റിച്ചാര്‍ഡ് ഹേ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യംരാജ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മമതാ യാദവ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് പ്രകടനവും പൊതുയോഗവും നടക്കും. കല്ലായി മര്‍സൂഖ് കോളേജിന്റെ മുന്നിലുള്ള മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ഒ. നിധീഷ് പ്രസംഗിക്കും.
15-നു വേദവ്യാസ വിദ്യാലയത്തില്‍ രാവിലെ പത്തിന് എ.ബി.വി.പി.-സംഘടന എന്ന വിഷയത്തില്‍ കെ.കെ. മനോജ് പ്രസംഗിക്കും. സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ. കെ. ജയശ്രീ, ധന്യാരാമന്‍, ഡോ. സരസു എന്നിവര്‍ പ്രസംഗിക്കും സംസ്ഥാന ജോയന്റ് സെക്രട്ടറി രേഷ്മാ ബാബു, ജില്ലാ കണ്‍വീനര്‍ അമല്‍രാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

