വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ കേരളാ പൊലീസിന് കൈമാറി

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ കേരളാ പൊലീസിന് കൈമാറി. രണ്ട് വനിതാപൊലീസ് ഉദ്യോഗസ്ഥരടക്കം നാലംഗ ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ ഏറ്റെടുക്കാൻ സിഡബ്ള്യൂസി കേന്ദ്രത്തിലെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയുമായി സംഘം കേരളത്തിൽ എത്തും. ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ കുട്ടിയെ ഹാജരാക്കും. കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
കുട്ടിയുടെ രേഖകൾ അടക്കമുള്ള മറ്റ് നടപടി ക്രമങ്ങൾ ഇന്നലെ തന്നെ പൊലീസ് പൂർത്തിയാക്കിയിരുന്നു. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്.

തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്.

