KOYILANDY DIARY.COM

The Perfect News Portal

സുമേധം എൻ. എസ്. എസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: സുമേധം എൻ. എസ്. എസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി ഗവ.  വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ” സുമേധം  2024″* ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടാനം ചെയ്തു.
പിടിഎ പ്രസിഡണ്ട് വി ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിജേഷ് ഉപ്പാലക്കൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ ജയരാജ് പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പതാക ഉയർത്തിയത് സീനിയർ അസിസ്റ്റൻറ് ഷറഫുദ്ദീൻ മാസ്റ്ററാണ്.
പ്രോഗ്രാം ഓഫീസർ എൻ. സി. പ്രശാന്ത് ക്യാമ്പ് വിശദീകരിച്ചു. ക്യാമ്പിനു ശേഷം ഗ്രൂപ്പ് ഡയനാമിക്സ് എന്ന വിഷയത്തിൽ പ്രശസ്ത നാടക അഭിനേതാവ് സത്യൻ മുദ്ര ക്ലാസ് അവതരിപ്പിച്ചു. എൻ. എസ് എസ്. ലീഡർമാരായ അഭിനവ് എസ്.എസ് സ്വാഗതവും ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു. 
Share news