KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്ക് സ്വന്തമായി ഷീ ലോഡ്ജ് ഒരുങ്ങുന്നു

കൊയിലാണ്ടി നഗരസഭ ഷീ ലോഡ്ജ് കെട്ടിടത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല അറിയിച്ചു. ബാക്കി വരുന്ന ഒരു കോടിയോളം രൂപ നഗരസഭ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു. നഗരസഭയുടെ കൈവശമുള്ള കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടത്തിൻ്റെ പിറകിലുള്ള സ്ഥലമാണ് കെട്ടിടത്തിനായി കണ്ടെത്തിയിട്ടുള്ളത്.

നിർമ്മാണ പ്രവൃത്തി തുടങ്ങാനുള്ള സാങ്കേതിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ടന്ന് വൈസ് ചെയർമാൻ അഡ്വ .കെ. സത്യൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കും വിവിധ മേഖലകളിൽനിന്ന് എത്തിച്ചേരുന്ന വനിതകൾക്കും സുരക്ഷിത താമസ സൌകര്യം ഒരുക്കുക എന്ന നഗരസഭയുടെ  ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിക്കപ്പെടുന്നത്. 

ഫണ്ട് അനുവദിച്ചതോടുകൂടി ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തി ഉടനെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഇരുനില കെട്ടടമാണ് പണിയുന്നതെങ്കിലും ഭാവിയിൽ കൂടുതൽ നിലകൾ എടുക്കാനുള്ള സൌകര്യത്തോടെ 8 മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ULCC ക്കാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. വർക്ക് പൂർത്തീകരണത്തിലേക്ക് കടക്കുന്നതോടുകൂടി നഗരസഭ ഫണ്ടിനു പുറമെ ബാക്കി തുകകൂടി അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Advertisements
Share news