ഭാരതീയ വിദ്യാനികേതന്‍ കായികമേള പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്നു

കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതന്‍ കായികമേള പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്നു. പി. നാരായണന്‍ പതാകയുയര്‍ത്തി. ആദര്‍ശ വിദ്യാലയം പ്രധാനാധ്യാപകന്‍ വേണു അധ്യക്ഷതവഹിച്ചു. അമൃതഭാരതി വിദ്യാലയം ഹെഡ്മാസ്റ്റർ നാണു, ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഏഴ് വിദ്യാലയങ്ങളില്‍നിന്നായി 200 കായികതാരങ്ങള്‍ മേളയില്‍ പങ്കെടുത്തു.
