KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥി​കള്‍ക്കും യുവാ​ക്കള്‍ക്കും കഞ്ചാ​വെ​ത്തിച്ച്‌ വില്‍പന നട​ത്തി​യ നാലു​പേര്‍ പിടി​യില്‍

കോഴി​ക്കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോ​ട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നട​ത്തിയ റെയ്ഡില്‍ കഞ്ചാ​വു​മായി നാലുപേര്‍ പിടി​യില്‍. കോഴി​ക്കോട് ഗവണ്‍മെന്റ് പോളി​ടെ​ക്നി​ക്കിന് സമീപം വിദ്യാര്‍ത്ഥി​കള്‍ക്കും യുവാ​ക്കള്‍ക്കും സ്ഥിര​മായി കഞ്ചാ​വെ​ത്തിച്ച്‌ വില്‍പന നട​ത്തി​യി​രുന്ന കണ്ണൂര്‍ തളി​പ്പ​റമ്പ്‌ സ്വദേശി ലിബിന്‍ ജോസ് (22) എന്ന​യാ​ളാണ് ആദ്യം എക്സൈസ് സംഘ​ത്തിന്റെ പിടി​യി​ലാ​യ​ത്. ആവ​ശ്യ​ക്കാ​രെന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും പാക്കറ്റ് ഒന്നിന് 500 രൂപ നിര​ക്കില്‍ കച്ച​വടം ഉറ​പ്പിച്ച്‌ തന്ത്ര​പ​ര​മായി പിടി​കൂ​ടു​ക​യുമാ​യി​രു​ന്നു.
ഇയാളെ ചോദ്യം ചെയ്ത​തില്‍ നിന്നു ലഭിച്ച സൂചന പ്രകാരം ഇവര്‍ താമ​സിക്കുന്ന വാടക മുറി റെയ്ഡ് ചെയ്ത് 30 പോതി കഞ്ചാവ് കണ്ടെ​ടു​ക്കു​കയും കൂട്ടു പ്രതി​ക​ളായ വയ​നാട് വൈത്തിരി താലൂ​ക്കില്‍ റാഷിദ് (22), കാസര്‍കോട് ഈസ്റ്റി​ലേരി സ്വദേശി സാന്റോ മാത്യു (24), കണ്ണൂര്‍ തല​ശ്ശേരി സ്വദേശി ബിലാല്‍ (20) എന്നി​വ​രെയും അറസ്റ്റ് ചെയ്തു.

ഇവരുടെ മുറിയില്‍ നിന്ന് കഞ്ചാവ് വലി​ക്കു​ന്ന​തി​നായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ‘ ബോംഗ് ‘ എന്ന ഉപ​ക​ര​ണവും പിടി​ച്ചെ​ടു​ത്തു. സംഘ​ത്തിലെ എഞ്ചി​നീ​യ​റിംഗ് ബിരുദധാരി​യായ സാന്റോ മാത്യു​വാണ് ഈ ഉപ​ക​രണം നിര്‍മ്മി​ച്ച​ത്. കൂട്ടു​കാര്‍ സംഘം ചേര്‍ന്ന് റൂമില്‍ സ്മോക്കിംഗ് പാര്‍ട്ടി പതി​വായി നട​ത്താ​റു​ണ്ടെന്നും വ്യക്ത​മാ​യി. ബോംഗില്‍ വെള്ളം നിറച്ച്‌ പുകയെ ശീതീ​ക​രിച്ച്‌ വലി​ക്കാന്‍ വേണ്ടി രൂപ​പ്പെ​ടു​ത്തി​യ​താ​ണ് ബോംഗെന്ന് പ്രതി​കള്‍ പറഞ്ഞു. കഞ്ചാവ് വില്‍പ​ന​യി​ലൂടെ ലഭി​ക്കുന്ന പണം ആഡം​ബര ജീവിതം നയി​ക്കാ​നാണ് പ്രതി​കള്‍ ഉപ​യോ​ഗി​ച്ചി​രു​ന്ന​ത്.

എക്സൈസ് ഇന്‍സ്പെ​ക്ടര്‍ പി.​മു​ര​ളീ​ധ​രന്റെ നേതൃ​ത്വ​ത്തി​ല്‍ നടത്തിയ റെയ്ഡില്‍ അസി​സ്റ്റന്റ് എക്സൈസ് ഇന്‍സ്പെ​ക്ടര്‍ ഇ.​കെ.​വി​ജ​യന്‍, സിവില്‍ എക്സൈസ് ഓഫീ​സര്‍മാരായ സി.​രാ​മ​കൃ​ഷ്ണന്‍, എസ്. സജു, എം.ധനീ​ഷ് കുമാര്‍, യോഗേഷ് ചന്ദ്ര, എക്സൈസ് ഡ്രൈവര്‍ ഒ.​ടി.​മ​നോജ് എന്നി​വര്‍ പങ്കെ​ടു​ത്തു. പ്രതി​കളെ കോഴി​ക്കോട് ഒന്നാം ക്ലാസ് മജി​സ്ട്രേറ്റ് കോട​തിയില്‍ ഹാജ​രാ​ക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *