KOYILANDY DIARY.COM

The Perfect News Portal

വി ടി മൂസ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര: വി ടി മൂസ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗവും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റിയും വിദ്യാർത്ഥികളും അനുസ്മരിച്ചു. ദാറുന്നുജും ഓർഫനേജ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപനത്തിൻ്റെ വളർച്ചയിലും മൂസഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു.

ഓർഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. സി ഉമർ അധ്യക്ഷത വഹിച്ചു. കലന്തൻ കെ കെ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി കെ ഇബ്രാഹിം മാസ്റ്റർ, ട്രഷറർ കെ ഇമ്പിച്യാലി, കമ്മിറ്റി അംഗങ്ങളായ എൻ അബ്ദുൽ അസീസ്, ടി പി അബ്ദുൽ മജീദ്, എൻ പി എ കബീർ (എൻ.ഐ എം എൽ.പി), ഡോ. സക്കീർ, ദാറുന്നുജും സെക്കന്ററി മദ്രസ പ്രിൻസിപ്പൽ സി മൊയ്‌ദു മൗലവി എന്നിവർ സംസാരിച്ചു. മാനേജർ സി സലീം സ്വാഗതവും ജോയിൻ സെക്രട്ടറി കെ മുബീർ സമാപന സന്ദേശവും ഷംഷാദ് ഖിറാഅത് നടത്തി.

Share news