KOYILANDY DIARY.COM

The Perfect News Portal

മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്കൂൾ കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്ന് കെ.ടി പത്മനാഭൻ

പേരാമ്പ്ര: മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്കൂൾ കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്ന് കർഷക പുരസ്കാര ജേതാവ് കെ.ടി പത്മനാഭൻ. കർഷകദിനത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച സംയോജിത കർഷക പുരസ്കാര ജേതാവ് ആവള പൂളക്കണ്ടി കെ.ടി പത്മനാഭൻ എന്ന പപ്പേട്ടൻ സംയോജിത കൃഷിരീതികളെയും ജൈവ കൃഷിയെയും കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.

 

വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പപ്പേട്ടന്‍റെ കൃഷി അറിവുകള്‍ക്ക് കാതോര്‍ക്കാന്‍ രക്ഷിതാക്കളും എത്തിയിരുന്നു. സ്കൂളിൻ്റെ ഉപഹാരം വാർഡ് മെമ്പർ ഇ. കെ സുബൈദയും ഹെഡ്മിസ്ട്രസ് പി. സിന്ധു ടീച്ചറും കൂടി നൽകി. പി.ടി.എ പ്രസിഡണ്ട് സതീഷ് കെ.എം ചടങ്ങിൻ അധ്യക്ഷത വഹിച്ചു.

Share news