മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി.

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. വിമാനത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന ആരംഭിച്ചിരിക്കുകയാണ്. യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു.
