KOYILANDY DIARY.COM

The Perfect News Portal

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. എഗ്മോര്‍ എക്‌സ്പ്രസിലാണ് ചെന്നൈയിലെത്തിയത്. സ്ഥിരീകരണത്തെത്തുടര്‍ന്ന് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചംഗ സംഘമാണ് ചെന്നൈയിലേക്ക് തിരിച്ചത്.

.

.

Advertisements

തസ്മിദ് ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്‌തെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നിര്‍ത്തിയ സ്റ്റേഷനുകളിലും പരിശോധന തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവയുടേയും പരിശോധന തുടരുന്നുണ്ട്.

Share news