മുക്കുപണ്ടം പണയംവെച്ച് യൂത്ത് ലീഗ് നേതാവും സംഘവും 1.48 കോടി തട്ടി

വളാഞ്ചേരി: വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് യൂത്ത്‌ലീഗ് നേതാക്കൾ ഉൾപ്പെട്ട സംഘം 1.48 കോടി രൂപ തട്ടി. 221 പവൻ മുക്കുപണ്ടമാണ് പണയം വെച്ചത്. സംഭവത്തിൽ കെഎസ്എഫ്ഇ ജീവനക്കാരനടക്കം അഞ്ചുപേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.

യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് (ബാവ–- 50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50), സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി അമ്പലപ്പടി ശ്രീരാഗത്തിൽ രാജൻ (65) എന്നിവർക്കെതിരെയാണ് കേസ്.

