KOYILANDY DIARY.COM

The Perfect News Portal

ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പന്തലായനി നോർത്തിൽ നടന്നു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പി വി സത്യനാഥൻ നഗറിൽ (പന്തലായനി നോർത്ത്) നടന്നു. ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ദേവനന്ദ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനുരുദ്ധ് എസ് എസ് റിപ്പോർട്ടും പാർവ്വണ ഷാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായിരുന്നു.

ചർച്ചകൾക്ക് ശേഷം കൺവീനർ പി എം ബിജു മറുപടി നൽകി. ഏരിയ സെക്രട്ടറി നന്ദന കൂട്ടുകാരുമായി സംവദിച്ചു, പുതിയ ഭാരവാഹികളുടെ പാനൽ കോ-ഓഡിനേറ്റർ സുനിൽ പറമ്പത്ത് അവതരിപ്പിച്ചു. കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം സമാപന പരിപാടിയായ കൂട്ടപ്പാട്ട് നാടൻ പാട്ട് കലാകാരൻ രാജീവൻ്റെ നേതൃത്വത്തിൽ അരങ്ങേറി. സംഘാടക സമിതി ചെയർമാൻ കെ പി  പത്മരാജ് സ്വാഗതവും, അക്കാദമിക് കൺവീനർ അനീഷ്‌ നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: സൂര്യ, സെക്രട്ടറി: പാർവണ ഷാജു, വൈസ് പ്രസിഡണ്ടുമാർ: തേജസ്സ്, അനിക, ജോ: സെക്രട്ടറിമാർ: ശ്രേയ, അർഷിത്‌, കൺവീനർ: പി എം ബിജു, കോ ഓഡിനേറ്റർ: സുനിൽ പറമ്പത്ത്, അക്കാദമിക് കൺവീനർ: അനീഷ്, ജോ: കൺവീനർമാർ: എം എം ചന്ദ്രൻ മാസ്റ്റർ, സൂചിത്ര എന്നിവരെ തിരഞ്ഞെടുത്തു. 

Advertisements
Share news