രാജീവ് ഗാന്ധിഅനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര: പുറ്റം പൊയിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യോഗം റഷീദ് പുറ്റം പൊയിൽ ഉദ്ഘാടനം ചെയ്തു. വി.കെ.രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.

വി.പി.ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.സി. രാജീവൻ, അഷറഫ് ചാലിൽ, വി.പി. രവീന്ദ്രൻ, നിസാർ കിവി, എൻ.എം. കുഞ്ഞിരാമ പണിക്കർ എന്നിവർ സംസാരിച്ചു. കെ.എം. കൃഷ്ണൻ, എം. ശശികമാർ, സലാം വടക്കെ പറമ്പിൽ, കെ.വി. വിജയൻ എന്നിവർ നേതൃത്വം നൽകി.

