170-ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യുണിയന്റെ ആദിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി സാമു ചിതമായി ആഘോഷിച്ചു കാലത്ത് ഗുരുപുജ യൂണിയൻ ഓഫീസിൽ നടന്നു. തുടർന്ന് ഓഫീസ് പരിസരത്തു സെക്രട്ടറി ദാസൻ പറമ്പത്ത് പീത പതാക ഉയർത്തി. തുടർന്ന് ഉച്ചക്ക് കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ രോഗികൾക്കു ആശ്രിധർക്കും അന്നദാനം നടത്തി.

ഉച്ചക്ക് കോമത്തുകര ഗുരു മന്ദിരത്തിൽ ഗുരു ദേവ പ്രഭാഷണം നടത്തി. സംസ്‌കൃത ആചര്യൻ പി. കെ സന്തോഷ് മാസ്റ്റർ പ്രഭാഷണം നടത്തി പ്രസിഡണ്ട് കെ.എം രാജീവൻ അധ്യക്ഷത വഹിച്ചു. കോമത്തുകര ഗുരുദേവ മന്ദിരത്തിൽ ആർഭാടങ്ങൾ ഇല്ലാതെ നുറുക്കണക്കിന് ആളുകൾ പീത പതാകക്ക് മുൻപിൽ അണിനിരന്നു. ഘോഷയാത്ര പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിൽ സമാപിച്ചു.

യൂണിയൻ പ്രസിഡണ്ട് കെ. എം. രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വി.കെ. സുരേന്ദ്രൻ, കെ. കെ. ശ്രീധരൻ, സുരേഷ് മേലേപ്പുറത്ത്, കുഞ്ഞികൃഷ്ണൻ, കെ. കെ. ചോയിക്കുട്ടി, പുഷ്പരാജ് പി. വി, സന്തോഷ് കുമാർ, ആശ എം. പി, സി. കെ. ജയദേവൻ, ശ്രീജു പി. വി, ഗോവിന്ദൻ പിടിയാക്കണ്ടി, സോജൻ കെ. ടി, ചന്ദ്രൻ മാസ്റ്റർ, നിത്യ ഗണേശൻ, ബാബു കോയാരി, ആദർശ് അർ. ദാസ്, സുരഭി സുരേഷ്, കുമാരൻ കെ.വി. എന്നിവർ നേതൃത്വം നൽകി.
