എസ് എ ആർ ബി ടി എം ഗവ. കോളജിലെ 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: എസ് എ ആർ ബി ടി എം ഗവ. കോളജിലെ 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിന് സംഭാവന കൈമാറി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, സൂപ്രണ്ട് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, കൂട്ടായ്മയുടെ പ്രസിഡണ്ട് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ്, അംബുജം കൊല്ലം, പ്രഭീഷ് കൊല്ലം, പ്രവീൺ പെരുവട്ടൂർ, സുരേഷ് മുചുകുന്ന് എന്നിവർ സംബന്ധിച്ചു.
