പെരുവട്ടൂർ – നടേരികടവ് റോഡ് തകർന്ന് യാത്രക്കാരുടെ നടുവൊടിയുന്നു

കൊയിലാണ്ടി: പെരുവട്ടൂർ – നടേരികടവ് റോഡ് തകർന്ന് യാത്രക്കാരുടെ നടുവൊടിയുന്നു. മഴക്കാലമായതോടെയാണ് റോഡ് ഇത്രയേറെ ശോചനീയാവസ്ഥയിലായത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. ദേശീയപാതയിൽ ബ്ലോക്ക് ഉണ്ടായാൽ അതുവഴിയുള്ള വാഹനങ്ങളും, നെല്ല്യാടി – മേപ്പയൂർ ഭാഗത്തിന് നിന്ന് വരുന്ന വാഹനങ്ങളും വളരെ എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചേരാൻ ഈ റോഡാണ് ഉപയോഗിച്ചുവരുന്നത്. റോഡ് നവീകരണത്തിൻ്റെ മുന്നോടിയായി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്ന പ്രവൃത്തി അടിയന്തമായി പൂർത്തീകരിക്കേണ്ടതുണ്ട്.
.


.

കഴിഞ്ഞ കുറച്ചു കാലങ്ങളായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ ഒന്നുംതന്നെ നടക്കാതായതോടെയാണ് റോഡ് ഇത്രയേറെ ശോചനീയാവസ്ഥയിലായത്. മുമ്പ് ഇതുവഴി ബസ്സ് റീട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീടത് നിർത്തലാക്കുയായിരുന്നു. ഇപ്പോൾ ഏറെക്കാലമായി നാട്ടുകാർ ബസ്സ് റൂട്ടിനായി നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല.


.
നടേരി കടവിൽ നിന്ന് പെരുവട്ടൂർ വരെ ഒന്നര കിലോമീറ്റർ ദൂരം നടന്നുവേണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മുത്താമ്പി റോഡിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലെത്താൻ. റോഡ് നവീകരണത്തിലും, ബസ്സ് റൂട്ട് ആരംഭിക്കാനും അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
