കൊയിലാണ്ടിയിൽ ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊയിലാണ്ടിയിൽ ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടുകൂടി പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസ്സിനടയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ഭർത്താവ് കുഞ്ഞിക്കണ്ണൻ. മക്കൾ: ഷാനി, ഷീന. പോലീസ് അന്തരനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
