KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വിളക്കോട് തൊണ്ടംകുഴിയിലെ പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. 

Share news