ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം, കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്ട്രോളര് അറിയിച്ചു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഹോസ്റ്റല്‍ ഒഴിഞ്ഞുപോകാന്‍ വിദ്യാര്‍ഥികളോട് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്നു നടന്ന പരീക്ഷയില്‍ ജിഷ്ണു കോപ്പി അടിച്ചെന്നും അതു കണ്ടെത്തിയ അധ്യാപകനും പ്രിന്‍സിപ്പലും വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നുമാണു കോളജ് അധികൃതർ നല്കിയ വിശദീകരണം.

