വി.എസ്.നെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ അഭിപ്രായം
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ അഭിപ്രായം. പി.ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍, എം.വി. ജയരാജന് എന്നിവരാണ് ആവശ്യമുന്നയിച്ചത്. അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്. അതിനുപകരം കുറച്ചുകൂടി വലിയ ശിക്ഷ നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം. എസ്.രാമചന്ദ്രന് പിള്ളയാണ് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്. പി.ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍, എം.വി.ജയരാജന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവര്‍ മൂവരും വിഎസിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
പൊളിറ്റ് ബ്യൂറോ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി.എസ്.അച്യുതാനന്ദനെ സിപിഎം കേന്ദ്രകമ്മിറ്റി പരസ്യമായി താക്കീത് ചെയ്തത്. വിഎസിനോട് ഇനിയെങ്കിലും ‘നല്ല നടപ്പിന്’ തയാറാകാനും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ ലംഘിച്ചുള്ള നീക്കങ്ങളാണു വിഎസില്‍നിന്നു തുടര്‍ച്ചയായി ഉണ്ടായതെന്നു കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം, സംസ്ഥാന കമ്മിറ്റിയില്‍ അദ്ദേഹത്തെ ക്ഷണിതാവായി ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.
