പന്തലായനി ജിഎംഎൽപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കൊയിലാണ്ടി: പന്തലായനി ജിഎംഎൽപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രധാന അധ്യാപിക അംബുജം ടീച്ചർ പതാക ഉയർത്തി. വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ആസ്മ, എംടിഎ പ്രസിഡണ്ട് മാരിയത്ത്, എസ്എംസി ചെയർപേഴ്സൺ ഹസീന, സ്കൂൾ ലീഡർ അലി, ഷിംന ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കുട്ടികളുടെ ദേശഭക്തിഗാനം ആലാപനം ഉണ്ടായിരുന്നു. സ്കൂളിൽ പുതുതായി ജെ ആർ സിയിൽ അംഗമായ കുട്ടികൾക്ക് പ്രധാന അധ്യാപിക സ്കാഫ് അണിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. കുട്ടി കൾക്ക് മധുരം വിതരണം ചെയ്തു.
