എൽഡി ക്ലർക്ക് രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച

തിരുവനന്തപുരം: എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂർ ജില്ലകൾക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിൽ നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂർ- 164, കോഴിക്കോട് – 52, കാസർഗോഡ്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

കൺഫർമേഷൻ നൽകിയ 1,47,063 പേർക്കാണ് ഹാൾടിക്കറ്റ് അയച്ചത്. തിരുവനന്തപുരം- 20,330, കൊല്ലം – 47,500, ആലപ്പുഴ-15,564, കണ്ണൂർ – 43,980, കോഴിക്കോട് – 6372, കാസർഗോഡ് – 6372 പേർ പരീക്ഷ എഴുതും.

ഇത്തവണ എൽഡി ക്ലർക്ക് വിജ്ഞാപനത്തിന് ആകെ 12,95,446 അപേക്ഷകളാണ് ലഭിച്ചത്. എട്ട് ഘട്ടമായാണ് പരീക്ഷ. തിരുവനന്തപുരം ജില്ലയിലെ ആദ്യഘട്ട പരീക്ഷ കഴിഞ്ഞ മാസം നടന്നിരുന്നു. പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകൾക്കുള്ള മൂന്നാംഘട്ട പരീക്ഷ 31ന് നടക്കും. നാലും അഞ്ചും ഘട്ടങ്ങൾ സെപ്തംബറിലും ആറും ഏഴും എട്ടും ഘട്ടങ്ങൾ ഒക്ടോബറിലും നടക്കും.
