KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തിരച്ചിലിന് പോകരുതെന്നും അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. പലരും 2018ലെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share news