ബി.എസ്.എഫ് ജവാന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമാകുന്നു

ഡല്‍ഹി: അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് കാണിച്ച് ബി.എസ്.എഫ് ജവാന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമാകുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന തേജ് ബഹാദൂര്‍ യാദവ് എന്നയാളാണ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ സ്വയം റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സൈനികര്‍ക്ക് ലഭിക്കുന്നത് ഏറ്റവും മോശമായി ഭക്ഷണമാണ്. പലപ്പോഴും ഒഴിഞ്ഞ വയറുമായാണ് ഉറങ്ങാന്‍ പോകേണ്ടിവരുന്നത്. സൈനികര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി അവ പുറത്ത് വിറ്റഴിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

രാവിലെ കിട്ടിയത് ഒരു ‘പരാന്ത’ മാത്രമാണ്. പച്ചക്കറിയോ അച്ചാറോ പോലുമില്ല അതിനൊപ്പം. 11 മണിക്കൂറോളം കഠിനമായി ജോലി ചെയ്യേണ്ടവരാണ് തങ്ങള്‍. ചിലപ്പോള്‍ ജോലി സമയം മുഴുവന്‍ നില്‍ക്കേണ്ടി വരും.ഉപ്പും മഞ്ഞളും മാത്രം ചേര്‍ത്ത ദാല്‍ ആണ് ഉച്ച ഭക്ഷണമായി നല്‍കുന്നത്. ഇത് കഴിച്ച് എങ്ങനെ സൈനികന് ജോലി ചെയ്യാനാവും. ചിലപ്പോഴൊക്കെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകേണ്ടിയും വരും.

സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം അപ്പോഴേക്ക് താന്‍ ഇവിടെ ഉണ്ടാവില്ലെന്നും പറയുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് തിങ്കഴാള്ച രാത്രി ട്വീറ്റ് ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

