പറമ്പിൽമുകളിൽ സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തു

കൊയിലാണ്ടി: പറമ്പിൽമുകളിൽ സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. പറമ്പിൻ മുകളിൽ കോളോറത്ത്, തിരുത്തിയാട് വത്സല (65) ആണ് വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരണപ്പെട്ടത്. അഗ്നിരക്ഷാ സേനയെത്തി ഇവരെ പുറത്തെടുത്തു. ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് സംഭവം.
.

വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഗ്രേഡ് ASTO പി കെ ബാബുവിൻ്റെ നേതൃത്വത്തിൽ സ്ത്രീയെ കരക്കെത്തിച്ചു. FRO മാരായ ജാഹിർ, നിധിപ്രസാദ് ഇഎം, ലിനീഷ് എം., സനൽരാജ് കെ എം, ഷാജു കെ,സുജിത്ത്, ഹോം ഗാർഡ് മാരായ ഓംപ്രകാശ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
