KOYILANDY DIARY.COM

The Perfect News Portal

വാകയാട് എ.യു.പി.സ്കൂളിൽ എൻ്റെ പുസ്തകം, എൻ്റെ കുറിപ്പ്‌, എൻ്റെ എഴുത്തുപെട്ടി പദ്ധതി ആരംഭിച്ചു

വാകയാട്: വാകയാട് എ.യു.പി. സ്കൂളിൽ ലൈബ്രറി കൗൺസിലിൻ്റെ എൻ്റെ പുസ്തകം, എൻ്റെ കുറിപ്പ്, എൻ്റെ എഴുത്തുപെട്ടി പദ്ധതി ആരംഭിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന ചടങ്ങിൽ വാകയാട് ദേശീയ വായനശാല സെക്രട്ടറി ഒ. എം. ബാലൻ പ്രധാന അദ്ധ്യാപകൻ എം. സജിത്ത്, സ്കൂൾ ലീഡർ കുമാരി തപസ്യ എന്നിവർക്ക് എഴുത്തുപെട്ടി കൈമാറി. വായനശാല കമ്മിറ്റി അംഗങ്ങളായ പി. ത്രിഗുണൻ മാസ്റ്റർ, സി. മനോജ് മാസ്റ്റർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Share news