ബി.ജെ.പി. മേഖലാ പ്രചാരണജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി

കൊയിലാണ്ടി: നോട്ട് നിരോധനത്തിനുശേഷം നടന്ന എല്ലാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യുടെ വിജയം ജനം പാര്ട്ടിയോടൊപ്പമാണെന്നതിന്റെ തെളിവാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ബി.ജെ.പി. മേഖലാ പ്രചാരണജാഥയ്ക്ക് കൊയിലാണ്ടിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. സത്യന് അധ്യക്ഷതവഹിച്ചു. വി.കെ. സജീവന്, പി. രഘുനാഥ്, പി. സദാനന്ദന്, വി.വി. രാജന്, ടി.പി. ജയചന്ദ്രന്, അലി അക്ബര്‍, വി.കെ. ജയന്, ടി.കെ. പത്മനാഭന്, എ.പി. രാമചന്ദ്രന്, എം.സി. ശശീന്ദ്രന്, കെ.പി. മോഹനന്, വി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
