KOYILANDY DIARY.COM

The Perfect News Portal

ഉത്തരേന്ത്യയിൽ അതിതീവ്ര മഴ; മരണം 40 കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറൻ മേഖലയിലും അതിതീവ്ര മഴയിൽ വൻനാശം. മഴക്കെടുതിയില്‍ മരണം 40 കടന്നു. രാജസ്ഥാൻ, പഞ്ചാബ്‌, യുപി, ഹിമാചൽ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ മഴ രൂക്ഷം. രാജസ്ഥാനിൽ 20 പേർ മരിച്ചു.

ഉത്തർപ്രദേശിലെ വാരാണസി, ഇറ്റാവ, മെയിൻപുരി, സന്ത് കബീർ നഗർ, കൗശാംബി തുടങ്ങിയ ജില്ലകൾ ദുരിതബാധിതമാണ്‌. മണ്ണിടിച്ചിലും മിന്നൽപ്രളയവും ഹിമാൽപ്രദേശിന്റെ നട്ടെല്ലൊടിച്ചു. അപകടങ്ങളിൽ മൂന്നുപെൺകുട്ടികൾ അടക്കം നാലുപേർ മരിച്ചു. 288 റോഡുകൾ അടച്ചു. പഞ്ചാബിലെ ഹോഷിയാർപുരിൽ കാറിൽ യാത്രചെയ്‌ത കുടുംബത്തിലെ ഒമ്പതുപേർ ഒഴുകിപ്പോയി. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും കനത്ത മഴയാണ്‌.

 

Share news