കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും സി.ഡി. എസും സംയുക്തമായി കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി ഡി. എസ്. ചെയർപേഴ്സൺ പ്രനീത. ടി.കെ. ആദ്ധ്യക്ഷ്യത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുന്ദർരാജ്, ബ്ലോക്ക് സി.പി.സി അംഗം മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു.

‘രക്ഷാകർത്തൃത്വത്തിന്റെ നേർവഴി’ എന്ന വിഷയത്തിൽ പന്തലായനി അഡിഷണൽ ഐ.സി. ഡി.എസ്. പ്രൊജക്റ്റ് ഓഫീസർ ടി. എം.അനുരാധയും, ‘മനസ്സറിഞ്ഞു മക്കളോടൊപ്പം’ എന്ന വിഷയത്തിൽ ഹെൽവിസ് വാഴപ്പള്ളിയും ക്ലാസ്സുകൾ നയിച്ചു. ഐ. സി. ഡി. എസ്. സൂപ്പർവൈസർ ബിന്ദു. പി. സ്വാഗതവും സി. ഡി. എസ്. അക്കൗണ്ടന്റ് ബിന്ദു. പി. കെ. നന്ദിയും പറഞ്ഞു.

