KOYILANDY DIARY.COM

The Perfect News Portal

യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനം വരെയുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിൻ്റെ പ്രചരണാർത്ഥമാണ് യാത്ര സംഘടിപ്പിച്ചത്. നന്തിയിൽ നിന്നും ആരംഭിച്ച യാത്ര ബി ജെ പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ വി കെ ജയൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അതുൽ പെരുവട്ടൂർ അധ്യക്ഷത വഹിച്ചു.
.
സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ, കെ, ബൈജു, ജില്ല കമ്മറ്റി അംഗം അഡ്വ: വി. സത്യൻ, ജിതേഷ് കാപ്പാട്, കെ.വി. സുരേഷ്, അഡ്വ. നിതിൻ, സതീശൻ കുനിയിൽ, പ്രീജിത്ത്. ടി.പി. അഭിൻ അശോക്, വിനോദ് കാപ്പാട്, രവിവല്ലത്ത്, കെ.കെ. സുമേഷ്, കെ.സി. രാജീവൻ, മനോജ്. കെ.പി.എൽ, രജീഷ്തൂവ്വക്കോട്, കെ.കെ. വൈശാഖ്, സനൽ പയ്യോളി, കെ. എം. ശ്രീധരൻ, വി.കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി.
Share news