ബാലസഭ, സ്കൂൾ കുട്ടികൾക്കായി പ്രബന്ധ മത്സരം നടത്തി

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാമിഷനും ശുചിത്വ മിഷനും ചേർന്ന് ബാലസഭ, സ്കൂൾ കുട്ടികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയുടെ സമാപന സമ്മേളന ഉദ്ഘാടനവും, സമ്മാന വിതരണവും കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി കെ.കെ. വിപിന അധ്യക്ഷയായി.
.

.
40 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ വിജയികളായ 10 കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി ശ്രീഷ്മ ശ്രീധർ (IBCB), ബാലസഭ സ്റ്റേറ്റ് ആർ പി ശ്രീ ഷിംജിത്ത് പി. കെ എന്നിവർ ആശംസ അറിയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ (SISD) അനഘ ആർ സ്വാഗതവും. ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ നന്ദിയും പറഞ്ഞു.
