സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ വിശ്വനാഥന്‍ മാസ്റ്റര്‍ നേതൃത്വം നൽകി. എൽ.പി, യു.പി ക്ലാസുകളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള താമസക്കാർക്കും, കീഴരിയൂർ പഞ്ചായത്തിലെ സ്കൂളിൽ പഠിക്കുന്ന എൽപി – യുപി വിഭാഗം വിദ്യാർത്ഥികൾക്കുമാണ് മത്സരം സംഘടിപ്പിച്ചത്.
.

ക്വിസ്സ് മത്സര വിജയികൾ
എൽ. പി.വിഭാഗം: ഒന്നാം സ്ഥാനം: നവതേജ്. എസ്. വി (കണ്ണോത്ത് യു. പി സ്കൂൾ), രണ്ടാം സ്ഥാനം : പാർവണ പ്രബീഷ് (കണ്ണോത്ത് യു. പി. സ്കൂൾ), മൂന്നാം സ്ഥാനം: ആരാധ്യ (കണ്ണോത്ത് യു. പി. സ്കൂൾ ), ശിവാനി (കീഴരിയൂർഎം.എൽ. പി.സ്കൂൾ).
.

യു. പി. വിഭാഗം ഒന്നാംസ്ഥാനം : മുഹമ്മദ് റസാൻ (കണ്ണോത്ത്.യു. പി. സ്കൂൾ) ,
രണ്ടാം സ്ഥാനം അസാൻ അഹമ്മദ് (കാവുംവട്ടം എം.യു. പി. സ്കൂൾ), മൂന്നാം സ്ഥാനം: ശിവദേവ്. കെ. കെ (നമ്പ്രത്തുകര. യു. പി. സ്കൂൾ), അഭിമന്യു. പി. പി (നടുവത്തൂർ. യു. പി. സ്കൂൾ).
