കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സമ്മേളനവും SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കിള്ള അവാർഡ് ദാനവും

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സമ്മേളനവും SSLC, +2 ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അവാർഡ് ദാനവും കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. യോഗത്തിൽ KMA പ്രസിഡണ്ട് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു,
.

പ്ലാസ്റ്റിക്കിന് നിരോധനം ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും തടയാനുള്ള നടപടി സ്വീകരിക്കുക, അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കുക, ഭക്ഷ്യസുരക്ഷാ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുക എന്നിവ യോഗം ആവശ്യപ്പെട്ടു.
.

കെ. ദിനേശൻ, പി. പവിത്രൻ, അമേത്ത് കുഞ്ഞഹമ്മദ്, ഉസ്മാൻ.പി.പി, മനീഷ്, പി.കെ അസീസ് ഗ്ലോബൽ പാർക്ക്, പ്രമോജ്.ടി.വി, അജീഷ് ഓറഞ്ച്, അസീസ്. യു.കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പി രാജേഷ് സ്വാഗതവും പി. പവിത്രൻ നന്ദിയും പറഞ്ഞു.
