മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷം രൂപ നൽകി.

ദുരന്തമേഖലയായ വയനാട്ടിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷം രൂപ നൽകി. നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് എം.എൽ.എ കാനത്തിൽ ജമീലയ്ക്ക് ചെക്ക് കൈമാറി.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ ഇന്ദിര, ഇ.കെ അജിത്ത്, കെ. ഷിജു, നിജില പറവക്കൊടി, പ്രജില സി. കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി, പി. രത്നവല്ലി, കെ.കെ വൈശാഖ്, വി. രമേശൻ, എ. ലളിത, ഷീന ടി.കെ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി പി.കെ എന്നിവർ സംസാരിച്ചു.
